Newsperseconds.com

മണിപ്പൂരില്‍ അക്രമം തുടരുന്നു; സംസ്ഥാനത്തിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി ബിജെപിയില്‍ കൂട്ടരാജി

Untitled 1

ഇംഫാല്‍: മണിപ്പൂരില്‍ അക്രമം തുടരുന്നതിനിടെ, ജിരിബാം ജില്ലയില്‍ നിന്നുള്ള നിരവധി ബിജെപി ഭാരവാഹികള്‍ ഹൈക്കമാന്‍ഡിന് അയച്ച കത്തില്‍ സംസ്ഥാനത്തിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി രാജി സമര്‍പ്പിച്ചു. ജിരിബാം മണ്ഡലം പ്രസിഡന്റ് കെ ജഡു സിങ്, ജനറല്‍ സെക്രട്ടറി മുത്തും ഹേമന്ത് സിങ്, മറ്റൊരു ജനറല്‍ സെക്രട്ടറി പി ബിരാമണി സിങ്, എക്സിക്യൂട്ടീവ് അംഗങ്ങളായ മുത്തും ബ്രോജേന്ദ്രോ സിങ്, മേഘാജിത്ത് സിങ്, എല്‍ ചവ്വോബ സിങ് എന്നിവരും മറ്റ് രണ്ട് പേരുമാണ് രാജിവെച്ചത്.

മണിപ്പൂര്‍ ബിജെപി നേതൃത്വത്തിന് നേതാക്കള്‍ രാജിക്കത്ത് സമര്‍പ്പിച്ചു. കലാപം രൂക്ഷമായിരിക്കുന്ന ജിരിബാമിലെ സാഹചര്യം നേതാക്കള്‍ കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. മണിപ്പൂരില്‍ കലാപം നിയന്ത്രിക്കാന്‍ കഴിയാത്ത വിധം നിസ്സഹായാവസ്ഥയാണുള്ളതെന്ന് നേതാക്കള്‍ കത്തില്‍ ചൂണ്ടിക്കാട്ടി. അതേസമയം, ജിരിബാമില്‍ ബിജെപി കമ്മിറ്റിയില്‍ നിന്ന് ഇതുവരെ രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന ഓഫീസ് വ്യക്തമാക്കി. ബിരേന്‍ സിങ് സര്‍ക്കാരിന് നാഷണല്‍ പിപ്പീള്‍സ് പാര്‍ട്ടി പിന്തുണ പിന്‍വലിച്ചതിന് പിന്നാലെയാണ് ബിജെപി സര്‍ക്കാരിന് തിരിച്ചടിയായി നേതാക്കള്‍ കൂട്ടമായി രാജിവെച്ചത്.

Share this Article

Leave a Comment