Newsperseconds.com

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനായി ഗോവ ഒരുങ്ങുന്നു; ഈ മാസം 20 മുതല്‍ 28 വരെയാണ് ചലച്ചിത്രോത്സവം നടക്കുന്നത്

Untitled Design (14)

ഗോവ വീണ്ടും അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനായി ഒരുങ്ങുന്നു. സിനിമാറ്റിക് അനുഭവങ്ങളുടെ വലിയ സര്‍പ്രൈസുകളാണ് ​ഗോവയിൽ ഇക്കുറി ആരാധകരെ കാത്തിരിക്കുന്നത്. ഈ മാസം 20 മുതല്‍ 28 വരെയാണ് ചലച്ചിത്രോത്സവം നടക്കുന്നത്.

ഐഎന്‍ഒഎക്‌സ് പഞ്ചിം, മാക്വുനെസ് പാലസ്, ഐഎന്‍ഒഎക്‌സ് പോര്‍വോറിം, Z സ്വകയര്‍ സാമ്രാട്ട് അശോക് മുതലായവയാണ് ഐഎഫ്എഫ്‌ഐ പ്രദർശന വേദികൾ. 270 മികച്ച ചിത്രങ്ങളാണ് 8 ദിവസങ്ങളിലായി പ്രദർശിപ്പിക്കപ്പെ‌ടുന്നത്.

ബ്രിട്ടീഷ് സംവിധായകന്‍ സ്റ്റുവേര്‍ട്ട് ഗാറ്റിന്റെ ക്യാചിങ് ഡസ്റ്റാണ് ഇത്തവണത്തെ ഉദ്ഘാടന ചിത്രം. നൂറി ബില്‍ജ് സെലാന്‍ സംവിധാനം ചെയ്ത എബൗട്ട് ഡ്രൈ ഗ്രാസസ് മിഡ്‌ഫെസ്റ്റ് ചിത്രമാകും. അമേരിക്കന്‍ സംവിധായകന്‍ റോബര്‍ട്ട് കൊളോഡ്‌നിയുടെ ബയോപിക് ആയ ദി ഫെതര്‍വെയ്റ്റാണ് സമാപന ചിത്രമാകുക. പനോരമയിലെ ഉദ്ഘാടന ചിത്രം മലയാള ചിത്രം ആട്ടമാണ് .

Share this Article

Leave a Comment