ബെംഗളൂരു: ബംഗളൂരു റൂറല്‍ ജില്ലയിലെ ദൊഡ്ഡബല്ലാപുരയ്ക്കടുത്തുള്ള ഒരു ‘ധാബ’യില്‍ ഫോട്ടോഷൂട്ടിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 18 വയസ്സുള്ള സൂര്യ എന്ന യുവാവിനെ ഒരു സംഘം കുത്തിക്കൊന്നു.
ധാബ പ്രവേശന കവാടത്തില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനായി പെയിന്റിംഗുകളുള്ള ഒരു ചുവരുണ്ട്. ഫോട്ടോഷൂട്ടിന് ധാരാളം ആളുകള്‍ സാധാരണയായി അവിടെ എത്താറുണ്ട്. ദീപാവലി ദിനത്തില്‍ സൂര്യയും അദ്ദേഹത്തിന്റെ മൂന്ന് സുഹൃത്തുക്കളും അവരുടെ ഫോട്ടോകള്‍ ക്ലിക്കുചെയ്യുമ്പോള്‍ ധാബയില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച മറ്റൊരു സംഘവും അവിടെയെത്തി. തുടര്‍ന്ന് അവരുടെ ഫോട്ടോയും എടുത്ത് കൊടുക്കാന്‍ പറഞ്ഞു. സൂര്യയും സുഹൃത്തുക്കളും ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് സമ്മതിച്ചു.
തുടര്‍ന്ന് സംഘം സൂര്യയോടും സുഹൃത്തുക്കളോടും സ്‌നാപ്പുകള്‍ അവരുടെ ഏതെങ്കിലും വാട്ട്സ്ആപ്പ് നമ്പറിലേക്ക് ഉടന്‍ മാറ്റാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ക്യാമറ ഉപയോഗിച്ച് എടുത്തതിനാല്‍ ആദ്യം ഡൗണ്‍ലോഡ് ചെയ്ത് സിസ്റ്റത്തിലേക്ക് മാറ്റേണ്ടതിനാല്‍ ഇത് നേരിട്ട് മൊബൈല്‍ ഫോണുകളിലേക്ക് അയക്കാന്‍ കഴിയില്ലെന്ന് സൂര്യ അവരോട് പറഞ്ഞു.
എന്നാല്‍ ചിത്രങ്ങള്‍ ഉടന്‍ കൈമാറണമെന്ന് സംഘം നിര്‍ബന്ധിച്ചു. ഇത് ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കേറ്റത്തിലേക്ക് നയിക്കുകയും ദിലീപ് എന്ന് തിരിച്ചറിഞ്ഞ പ്രതികളിലൊരാള്‍ മൂര്‍ച്ചയുള്ള ആയുധം എടുത്ത് സൂര്യയുടെ നെഞ്ചില്‍ കുത്തുകയുമായിരുന്നു. സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണ സൂര്യയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുത്തേറ്റ സൂര്യ മരിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.