Newsperseconds.com

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബസുദേബ് ആചാര്യ അന്തരിച്ചു

Capture

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബസുദേബ് ആചാര്യ (82) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു ആചാര്യയുടെ അന്ത്യം. ഹൈദരാബാദില്‍ മകനോടൊപ്പം ആയിരുന്നു താമസം.

പശ്ചിമ ബംഗാളില്‍ നിന്നുള്ള ഒരു സി.പി.ഐ.(എം) നേതാവാണ് ബസുദേബ് ആചാര്യ. 1942 ജൂലൈ 11ന് പുരുലിയയില്‍ ജനിച്ചു. വിദ്യാര്‍ത്ഥി ജീവിതം മുതല്‍ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു ആചാര്യ. പതിനഞ്ചാം ലോകസഭയില്‍ സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായും പ്രവര്‍ത്തിച്ചു. 1980 ല്‍ ഏഴാം ലോകസഭയിലേക്കാണ് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. ഒന്‍പത് തവണ എംപിയായി. റാഞ്ചി സര്‍വ്വകലാശാലയിലും, കൊല്‍ക്കത്ത സര്‍വ്വകലാശാലയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

Share this Article

Leave a Comment