ഡല്‍ഹിയിലെ വായു മലിനീകരണത്തെ തുടര്‍ന്ന് സോണിയ ഗാന്ധി ജയ്പൂരിലേക്ക് താല്‍ക്കാലികമായി താമസം മാറി. ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നത് വരെ സോണിയാ ഗാന്ധി ജയ്പൂരിൽ തുടരും. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിലായിരുന്ന സോണിയ ഗാന്ധിയെ രണ്ട് മാസം മുമ്പാണ് സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. ഇതേത്തുടര്‍ന്നാണ് വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ട സ്ഥലത്തേക്ക് താല്‍ക്കാലികമായി മാറാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്.
അതേസമയം, ജയ്പൂരിലെത്തി സോണിയ ഗാന്ധിയെ കണ്ടതിന് ശേഷം രാഹുൽ ഗാന്ധി നാളെ ഛത്തീസ്ഗഡിലെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടും. സ്വകാര്യ എയര്‍ ക്വാളിറ്റി മോണിറ്ററിംഗ് വെബ്സൈറ്റ് aqi.in പ്രകാരം ചൊവ്വാഴ്ച ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 375 ആയിരുന്നു. അത് ഉയര്‍ന്ന മലിനീകരണ തോതിന്റെ പരിധിയിലാണ് വരുന്നത്. ജയ്പൂരില്‍ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 72 ആണ്.