ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ ഇന്നലെ നടന്ന ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കോര്‍ഡണ്‍ ആന്‍ഡ് സെര്‍ച്ച് ഓപ്പറേഷനുശേഷം ധര്‍മസാലിലെ ബാജിമാല്‍ മേഖലയില്‍ വെടിവയ്പുണ്ടായി. വളഞ്ഞുപോയ ഭീകരരെ നേരിടുന്നതിനിടെ മറ്റൊരു ഉദ്യോഗസ്ഥന് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് രജൗരിയിലെ കാലെക്കോട്ട മേഖലയില്‍ ഭീകരര്‍ വളഞ്ഞു എന്ന വിവരത്തെ തുടര്‍ന്ന് സൈന്യം തെരച്ചില്‍ തുടങ്ങിയത്. തെരച്ചില്‍ നടത്താന്‍ എത്തിയ സൈനിക സംഘത്തിന് നേരെ ഭീകരര്‍ വെടിവെച്ചതോടെ ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു
ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടതായി സൈനികര്‍ അറിയിച്ചു. ജമ്മു കശ്മീര്‍ ആര്‍മിയിലെയും പോലീസിലെയും ഉദ്യോഗസ്ഥരാണ് സംയുക്ത സംഘത്തിലുള്ളത്. ഏറ്റുമുട്ടലില്‍ രണ്ട് ക്യാപ്റ്റന്‍മാര്‍, ഒരു ഹവില്‍ദാര്‍, ഒരു ജവാന്‍ എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.