Newsperseconds.com

ഉത്തരകാശിയിലെ തുരങ്കത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ തൊഴിലാളികള്‍ പ്രധാനമന്ത്രിയുമായി സംവദിച്ചു

Capture

ന്യൂഡല്‍ഹി: വിവിധ ഏജന്‍സികളുടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ 41 തൊഴിലാളികളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചു. പ്രധാനമന്ത്രി മോദിയെയും മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയെയും രക്ഷാപ്രവര്‍ത്തന സംഘങ്ങളെയും തൊഴിലാളികള്‍ അഭിനന്ദിച്ചു.

ഇത്രയും ദിവസങ്ങളായി അപകടത്തില്‍പ്പെട്ട് സുരക്ഷിതമായി പുറത്തുവന്നതിന് നിങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. ഇത് എനിക്ക് സന്തോഷമുള്ള കാര്യമാണെന്നും എനിക്ക് അത് വാക്കുകളില്‍ പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നും മോദി പറഞ്ഞു. നിങ്ങളെല്ലാവരും സുരക്ഷിതരാണെന്നത് ദൈവത്തിന്റെ കൃപയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദിവസങ്ങളോളം തങ്ങള്‍ തുരങ്കത്തില്‍ കുടുങ്ങിക്കിടന്നെങ്കിലും തങ്ങള്‍ക്ക് ഭയമോ പരിഭ്രമമോ തോന്നിയില്ലെന്ന് ബിഹാറില്‍ നിന്നുള്ള ഒരു തൊഴിലാളി സബ അഹമ്മദ് പ്രധാനമന്ത്രിയോട് പറഞ്ഞു.

Share this Article

Leave a Comment