ന്യൂഡല്‍ഹി: പാര്‍ലമെന്റ് സുരക്ഷാ ലംഘനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന വേണമെന്ന ആവശ്യം ഇരുസഭകളിലും ശക്തമായി ഉന്നയിക്കാന്‍ പ്രതിപക്ഷ ഇന്ത്യാ ബ്ലോക്കിലെ ഘടകകക്ഷികള്‍ ചൊവ്വാഴ്ച തീരുമാനിച്ചു.
ആവശ്യം ഉന്നയിച്ചതിന് ഇരുസഭകളിലേയും 78 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ പാര്‍ലമെന്റ് സമുച്ചയത്തില്‍ ചേര്‍ന്ന സഖ്യ ഘടകകക്ഷികളുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
സസ്പെന്‍ഡ് ചെയ്ത എംപിമാര്‍ പാര്‍ലമെന്റ് കോംപ്ലക്സിനുള്ളിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് സമീപം പ്രതിഷേധിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കായുള്ള ആവശ്യം തുടരുമെന്നും സസ്‌പെന്‍ഡ് ചെയ്ത എംപിമാര്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിക്കുമെന്നും യോഗത്തിന് ശേഷം ലോക്സഭയിലെ കോണ്‍ഗ്രസ് വിപ്പ് മാണിക്കം ടാഗോര്‍ പറഞ്ഞു.