Newsperseconds.com

അയോധ്യ ഇന്റർനാഷണൽ എയർപോർട്ടിന് പേര് നൽകി; ഡിസംബർ 30 ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

Untitled Design (48)

രാജ്യത്തെ പുതിയ എയർപോർട്ടായ അയോധ്യ ഇന്റർനാഷണൽ എയർപോർട്ടിന് പേര് നൽകി. മഹാഋഷി വാത്മീകി ഇന്റർനാഷണൽ എയർപോർട്ട് എന്നാണ് പേര് നൽകിയിരിക്കുന്നത്. അയോധ്യയെ ലോകത്തിന്റെ എല്ലാ ഭാഗവുമായി ബന്ധിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ സജ്ജമാക്കിയിരിക്കുന്ന എയർപോർട്ട് പുതിയ എയർപോർട്ട് ഡിസംബർ 30 ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. സിഎൻഎൻ, ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള തുടങ്ങിയ മാധ്യമങ്ങളാണ് എയർപോർട്ടിന്റെ പേര് സംബന്ധിച്ച വാർത്ത നൽകിയത്.

അയോദ്ധ്യയിൽ നിർമ്മാണം പൂർത്തിയാക്കിയ റെയിൽവേ സ്റ്റേഷനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് അയോദ്ധ്യയിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോയും ഉണ്ടാകും. രാമക്ഷേത്ര മാതൃകയിൽ ഒരുക്കിയിരിക്കുന്ന വിമാനത്താവള സമുച്ചയം ശ്രീരാമന്റെ ജീവിത കഥ പറയുന്ന ചുമർചിത്രങ്ങളും പെയിന്റിംഗുകളും കൊണ്ട് അലംകൃതമാണ്. 6500 സ്‌ക്വയർ മീറ്ററിൽ1,450 കോടി രൂപ മുതൽ മുടക്കിലാണ് വിമാനത്താവളം പണികഴിപ്പിച്ചിരിക്കുന്നത്.

Share this Article

Leave a Comment