ചെന്നൈ: പ്രിയ ക്യാപ്റ്റനെ അവസാനമായി ഒരു നോക്ക് കാണാന്‍ പതിനായിരങ്ങളെത്തി. കോയമ്പേട്ടിലെ പാര്‍ട്ടി ആസ്ഥാനത്ത് പൂര്‍ണ സംസ്ഥാന ബഹുമതികളോടെ വിജയകാന്തിന്റെ സംസ്‌കാരം ചെന്നൈയില്‍ നടന്നു. വൈകിട്ടു ഏഴു മണിയോടെയായിരുന്നു സംസ്‌കാരം.
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ തുടങ്ങിയ പ്രമുഖര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. ബീച്ചിലെ അയലന്‍ഡ് മൈതാനത്ത് 10 മണിക്കൂറോളം നീണ്ട പൊതുദര്‍ശനത്തിന് ശേഷം വിലാപയാത്രയായാണ് മൃതദേഹം കോയമ്പെട്ടില്‍ എത്തിച്ചത്.
ചെന്നൈ നഗരത്തിലൂടെയുള്ള വിലാപയാത്രയില്‍ അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ പതിനായിരങ്ങളാണ് എത്തിയത്. കമല്‍ഹാസന്‍, രജനീകാന്ത് തുടങ്ങി നിരവധി സൂപ്പര്‍താരങ്ങളും പുഷ്പചക്രം സമര്‍പ്പിച്ചു. അതേ സമയം സംസ്‌കാര ചടങ്ങുകളില്‍ അടുത്ത ബന്ധുക്കള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും മാത്രമേ പ്രവേശന അനുമതി ഉണ്ടായിരുന്നുള്ളൂ.