Newsperseconds.com

മൂന്നു പതിറ്റാണ്ടായി തുടരുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ സുരക്ഷാ ചുമതലയിൽ നിന്ന് സിആർപിഎഫ് പിന്മാറുന്നു

Untitled Design (33)

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ സുരക്ഷാ ചുമതലയിൽ നിന്ന് സിആർപിഎഫ് പിന്മാറുന്നു. മൂന്നു പതിറ്റാണ്ടായി രാമജന്മഭൂമിക്കു കാവൽ നിൽക്കുന്നത് സിആർപിഎഫ് ആണ്. ഇനി മുതൽ ഉത്തർപ്രദേശ് പൊലീസിന്റെ സ്പെഷൽ ടാസ്‌ക് ഫോഴ്സിനാണ് ശ്രീരാമക്ഷേത്രത്തിന്റെ സംരക്ഷണച്ചുമതല.

രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്കു ശേഷം സിആർപിഎഫ് സുരക്ഷാ ചുമതലയിൽ നിന്ന് പിന്മാറും. പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ സംരക്ഷണം സിആർപിഎഫ്, സ്പെഷൽ ടാസ്‌ക് ഫോഴ്സ്, പ്രവിശ്യ സായുധ പൊലീസ് സേന (പിഎസി) എന്നിർ സംയുക്തമായി നിർവഹിയ്ക്കും.

അതേസമയം, അയോധ്യ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം തെരഞ്ഞെടുത്തതായി കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. പ്രശസ്ത ശിൽപിയും മൈസൂരു സ്വദേശിയുമായ യോഗിരാജ് അരുണാണ് ശിൽപം ഒരുക്കിയത്. ശ്രീരാമനും ലക്ഷ്മണനും സീതയും ഒരുമിച്ചുള്ള ശിൽപ്പമാണ് ഒരുക്കിയിരിക്കുന്നത്.

ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് പ്രതിഷ്ഠയ്ക്കായി വോട്ടെടുപ്പിലൂടെ തേരഞ്ഞെടുത്തത്. ഗണേഷ് ഭട്ട്, അരുൺ യോഗിരാജ്, സത്യനാരായണ പാണ്ഡെ എന്നിവരുടെ ശിൽപങ്ങളാണ് അന്തിമഘട്ടത്തിൽ പരിഗണിച്ചത്. 51 ഇഞ്ച് ഉയരമുള്ള വി​ഗ്രഹം. കൃഷ്ണശിലയിലാണ് തീർത്തിരിക്കുന്നത്.

ഈ മാസം 22ന് ഉച്ചയ്ക്ക് 12.20നാണ് പ്രതിഷ്ഠാച്ചടങ്ങ്. കേദാർനാഥിലെ ശ്രീ ശങ്കരാചാര്യരുടെയും ഇന്ത്യ ഗേറ്റിലെ സുഭാഷ് ചന്ദ്ര ബോസിൻറെയും ശിൽപങ്ങൾ തയ്യാറാക്കിയത് അരുൺ യോഗിരാജാണ്.

Share this Article

Leave a Comment