Newsperseconds.com

അയോധ്യയിലെ രാമക്ഷേത്രം തകര്‍ക്കുമെന്ന ഭീഷണി; പ്രതികളെ പോലീസ് പിടികൂടി

Capture

ലഖ്നൗ: യോഗി ആദിത്യനാഥിനെ ബോംബെറിഞ്ഞ് അയോധ്യയിലെ രാമക്ഷേത്രം സ്ഫോടനത്തില്‍ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ലഖ്നൗവിലെ ഗോമതി നഗറിലെ വിഭൂതി ഖണ്ഡില്‍ നിന്നാണ് ഉത്തര്‍പ്രദേശിലെ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ സംഘം തഹര്‍ സിങ്ങിനെയും ഓംപ്രകാശ് മിശ്രയെയും അറസ്റ്റ് ചെയ്തത്.

ഭീഷണി പോസ്റ്റുകള്‍ അയക്കാന്‍ ഉപയോഗിച്ച മെയില്‍ ഐഡികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. തഹര്‍ സിംഗ് ഇമെയില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചതായും ഓംപ്രകാശ് മിശ്ര ഭീഷണി സന്ദേശങ്ങള്‍ അയച്ചതായും കണ്ടെത്തി. സിങ്ങും മിശ്രയും ഗോണ്ടയിലെ താമസക്കാരാണെന്നും ഒരു പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി ചെയ്ത് വരികയാണെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

Share this Article

Leave a Comment