അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്. അയോവയിലെ പെരി ഹൈസ്‌കൂളിൽ നടന്ന വെടിവെപ്പിൽ ഒരു വിദ്യാർത്ഥി മരിക്കുകയും അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പതിനേഴുകാരനാണ് സ്കൂളിൽ പ്രവേശിച്ച് വെടിയുതിർത്ത്. വ്യാഴാഴ്ച രാവിലെ സ്കൂൾ തുറക്കുന്നതിന് മുൻപാണ് വെടിവെപ്പ് നടന്നത്.
ആറാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ചത്. അവധിക്ക് ശേഷം പുതിയ സെമസ്റ്റർ ആരംഭിക്കാനിരിക്കെയാണ് വെടിവെപ്പ് ഉണ്ടായത്. ഇതേ തുടർന്ന് അധികൃതർ സ്‌കൂളിന് അവധി നൽകി. തോക്കുമായെത്തിയ അക്രമി യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.