Newsperseconds.com

രാജസ്ഥാനിൽ മന്ത്രിയെ ആദരിക്കുന്ന ചടങ്ങിനിടെ സ്റ്റേജ് തകര്‍ന്നുവീണ് അഞ്ചു പേര്‍ക്ക് പരിക്ക്

Untitled Design (67)

രാജസ്ഥാനിൽ മന്ത്രിയെ ആദരിക്കുന്ന ചടങ്ങിനിടെ സ്റ്റേജ് തകര്‍ന്നുവീണ് അഞ്ചു പേര്‍ക്ക് പരിക്ക്. ബിജെപി നേതാവും രാജസ്ഥാന്‍ മന്ത്രിയുമായ ഹീരാലാല്‍ നഗറിനെ ആദരിക്കുന്ന ചടങ്ങിനിടെയാണ് സ്റ്റേജ് തകര്‍ന്നത്. മന്ത്രിക്ക് പരിക്കില്ല. മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി തന്റെ നിയോജക മണ്ഡലം സന്ദർശിക്കാനെത്തിയതായിരുന്നു മന്ത്രി ഹീരാലാല്‍.

തന്റെ ജില്ലയായ സാംഗോദിലാണ് മന്ത്രിക്ക് സ്വീകരണം സംഘടിപ്പിച്ചത്. കോട്ട നിയോജക മണ്ഡലത്തില്‍ നിന്നാണ് ഹീരാലാല്‍ വിജയിച്ചത്. മന്ത്രിക്കൊപ്പം ഉള്‍ക്കൊള്ളാവുന്നതിലുമധികം ആളുകൾ സ്റ്റേജില്‍ കയറിയതാണ് അപകട കാരണം. ബിജെപി പ്രവർത്തകരായ ജയ്വീർ സിംഗ്, മഹേന്ദ്ര ശർമ്മ, മനോജ് ശർമ്മ, ചന്ദ്ര പ്രകാശ് സോണി എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share this Article

Leave a Comment