തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പക്ഷാഘാതത്തിന്റെ ആരംഭമാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇടതുവശത്തിന് ബലക്കുറവുണ്ടെന്നും പല തവണയായി പക്ഷാഘാതം വന്നു പോയെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇന്നലെ രാവിലെയാണ് സെക്രട്ടറിയേറ്റ് മാര്‍ച്ച് അതിക്രമ കേസില്‍ രാഹുലിനെ വീട്ടില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയതത്. 14 ദിവസത്തേക്ക് രാഹുലിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തത്.