മദീനയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സൗദി അറേബ്യയില്‍ പ്രവാചകന്റെ നഗരത്തോട് ചേര്‍ന്ന് പുതിയ സാംസ്‌കാരിക കേന്ദ്രം നിലവില്‍ വരുന്നു. പുതിയ സാംസ്‌കാരിക കേന്ദ്രം റുവാ അല്‍ മദീന പദ്ധതി പ്രദേശത്താണ് വരുന്നത്. മദീനയിലെത്തുന്നവര്‍ക്ക് ഇസ്ലാമിക ചരിത്രവും പൈതൃകവും അടുത്തറിയാനുള്ള അവസരമാണിത്.
സൗദി അറേബ്യയില്‍ പ്രവാചക നഗരത്തോട് ചേര്‍ന്നുള്ള ഇസ്ലാമിക് അര്‍ബന്‍ വില്ലേജ് എന്ന പേരില്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചു. മദീനയെ ഇസ്ലാമിക സംസ്‌കാരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും കേന്ദ്രമാക്കി മാറ്റാനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
പ്രവാചകന്റെ നഗരമായ മദീനയ്ക്ക് സമീപം 257,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് കേന്ദ്രം. ഇതിലൂടെ വിശ്വാസികള്‍ക്കും നഗരത്തിലെത്തുന്ന സന്ദര്‍ശകര്‍ക്കും രാജ്യത്തിന്റെ ഇസ്ലാമിക ചരിത്രവും വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളും അടുത്തറിയാന്‍ കഴിയും.
ഇത് നഗരത്തെ ഇസ്ലാമിക ചരിത്ര പര്യവേക്ഷണത്തിനുള്ള ആഗോള കേന്ദ്രമാക്കുകയും ചെയ്യും. ചരിത്രത്തിലുടനീളമുള്ള മുസ്ലിംകളുടെ ശാസ്ത്രീയ മുന്നേറ്റങ്ങളും നേട്ടങ്ങളും മനസ്സിലാക്കാനുള്ള അവസരവും കേന്ദ്രം നല്‍കും. വൈവിധ്യമാര്‍ന്ന ഇസ്ലാമിക കലാപരിപാടികള്‍, സാംസ്‌കാരിക പ്രദര്‍ശനങ്ങള്‍, അതുല്യമായ ഷോപ്പിംഗ് അനുഭവങ്ങള്‍, ഭക്ഷണശാലകള്‍, വിനോദ സൗകര്യങ്ങള്‍ എന്നിവ ഈ പദ്ധതിയില്‍ ഉള്‍പ്പെടും. മദീനയെ ഒരു തീര്‍ഥാടന കേന്ദ്രമായി മാത്രമല്ല, ഇസ്ലാമിക പൈതൃകത്തിന്റെയും സംസ്‌കാരത്തിന്റെയും കേന്ദ്രമാക്കി മാറ്റുക എന്നതാണ് പ്രധാന ലക്ഷ്യം.