ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു. തലനാരിഴയ്ക്കാണ് മെഹബൂബ മുഫ്തി രക്ഷപ്പെട്ടത്. ജമ്മു കാശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ സംഗമിലാണ് അപകടമുണ്ടായത്.
സംഗമില്‍ വെച്ച് ഒരു കാറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് അപകടംമുണ്ടായത്. അപകടസ്ഥലത്ത് നിന്നുള്ള ചിത്രങ്ങള്‍ കാണിക്കുന്ന കറുത്ത സ്‌കോര്‍പ്പിയോ കാറിന്റെ മുന്‍വശം തകര്‍ന്ന നിലയിലായിരുന്നു.
തീപിടുത്തത്തില്‍ മരിച്ചവരെ കാണാന്‍ ഖനാബാലിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. മുഫ്തിക്ക് പരിക്കുകളൊന്നും പറ്റിയില്ല. എന്നാല്‍, ഇവരുടെ സ്വകാര്യ സുരക്ഷയിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.