Newsperseconds.com

തമിഴ്‌നാട്ടില്‍ നിന്നുമെത്തുന്ന അയ്യപ്പഭക്തര്‍ക്ക് സൗകര്യമൊരുക്കണം; ആവശ്യമറിയിച്ച് കേരളത്തിന് വീണ്ടും തമിഴ്‌നാട് കത്തയച്ചു

Capture

ചെന്നൈ: തമിഴ്‌നാട്ടില്‍ നിന്നും സന്നിധാനത്ത് എത്തുന്ന അയ്യപ്പഭക്തര്‍ക്ക് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് കേരളത്തിന് വീണ്ടും തമിഴ്‌നാട് കത്തയച്ചു. ശഹരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും വീഴ്ചയുണ്ടാകരുതെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് തമിഴ്‌നാട് ചീഫ് സെക്രട്ടറി കേരള ചീഫ് സെക്രട്ടറിക്ക് വീണ്ടും കത്തയച്ചത്. ഇതേ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ മാസവും കത്തയച്ചിരുന്നു.

അതേ സമയം, ശബരിമലയില്‍ കേരള സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങള്‍ മികച്ചതാണെന്നും തീര്‍ത്ഥാടകര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നടപ്പിലാക്കാറുണ്ടെന്നും തമിഴ്‌നാട് ദേവസ്വം മന്ത്രി പ്രതികരിച്ചു. കൂടാതെ അനിഷ്ടസംഭവങ്ങള്‍ ഒന്നുമുണ്ടാകാതിരിക്കാന്‍ കേരള സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും ഇത്തവണ ഭക്തരുടെ ഒഴുക്ക് കൂടുതലാണെന്നും അദ്ദേഹം അറിയിച്ചു.

Share this Article

Leave a Comment