മലപ്പുറത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകവേ മച്ചിങ്ങൽ ബൈപ്പാസിൽ വെച്ചാണ് കരിങ്കൊടി കാണിച്ചത്. ദേശാഭിമാനിയുടെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി. പതിനൊന്നോളം പ്രവർത്തകരാണ് മച്ചിങ്ങൽ ബൈപ്പാസിൽ വെച്ച് കരിങ്കൊടി കാണിച്ചത്.
സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിന് പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വ്യാപകമായി പ്രതിഷേധം നടത്തുകയാണ്. ഇതിൻ്റെ ഭാഗമായാണ് മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പൊലീസ് സ്ഥലത്തെത്തിയിരുന്നു. വാഹത്തിന് മുന്നിലേക്ക് തള്ളിക്കയറിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു. സംഭവത്തിൽ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.