ഈ വർഷത്തെ പാർലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഫെബ്രുവരി 9 വരെ ചേരാൻ തീരുമാനമായി. ഫെബ്രുവരി 1 നാണ് ബജറ്റ് അവതരണം. രണ്ടാം മോദി സർക്കാരിന്റെ അവസാനത്തെ ബജറ്റാണ് ഇത്. സമ്മേളനത്തിന് മുന്നോടിയായി 31ന് രാഷ്ട്രപതി ഇരു സഭകളേയും അഭിസംബോധന ചെയ്യും.
തെരഞ്ഞെടുപ്പ് വർഷമായതിനാൽ സാധാരണ ഗതിയിൽ ഇടക്കാല ബജറ്റാണ് അവതരിപ്പിക്കാറ്, എന്നാൽ ഇത്തവണ ധനമന്ത്രി നിർമ്മലാ സീതാരാമൻ സമ്പൂർണ ബജറ്റാണ് അവതരിപ്പിക്കുക.