Newsperseconds.com

സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തുന്നവരുടെ കൈവെട്ടും; വിവാദ പരാമര്‍ശത്തില്‍ വലഞ്ഞ് എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍

Capture

കോഴിക്കോട്: സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തുന്നവരുടെ കൈവെട്ടാന്‍ എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകര്‍ ഉണ്ടാകുമെന്ന് സത്താര്‍ പന്തല്ലൂര്‍. എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂരിന്റെ പരാമര്‍ശം വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്.

മുഖദ്ദസ് സന്ദേശ യാത്ര സമാപന റാലിയില്‍ മലപ്പുറത്താണ് വിവാദ പ്രസംഗം നടത്തിയത്. സമസ്ത മുശാവറ ഒരു തീരുമാനം എടുത്താല്‍ അത് അംഗീകരിക്കണമെന്നും അല്ലാത്തവരെ സമസ്തയ്ക്കും എസ്‌കെഎസ്എസ്എഫിനും ആവശ്യമില്ലെന്നും സത്താര്‍ പന്തല്ലൂര്‍ തുറന്നടിച്ചു.

Share this Article

Leave a Comment