Newsperseconds.com

ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയിലെ തീവ്രവാദ ആക്രമണങ്ങളില്‍ നടപടി കടുപ്പിക്കും; അതിര്‍ത്തിയിലെ പ്രശ്‌നപരിഹാരത്തിന് ചര്‍ച്ചകള്‍ തുടരുന്നു; മനോജ് പാണ്ഡെ

Capture

ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയിലെ സ്ഥിതിഗതികളില്‍ ആശങ്ക പ്രകടിപ്പിച്ച് കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ. ജമ്മു കശ്മീരിലെ രജൗരി-പൂഞ്ച് സെക്ടറില്‍ നടന്നുകൊണ്ടിരിക്കുന്ന തീവ്രവാദ ആക്രമണങ്ങളില്‍ അതിര്‍ത്തിക്കപ്പുറത്ത് നിന്ന് സഹായം കിട്ടുന്നുവെന്ന് കരസേന മേധാവി അറിയിച്ചു.

പൂഞ്ച് മേഖലയിലടക്കം ഭീകര ക്യാമ്പുകള്‍ സജീവമാക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നും ചൈനീസ് അതിര്‍ത്തിയിലെ പ്രശ്‌നപരിഹാരത്തിന് ചര്‍ച്ചകള്‍ തുടരുകയാണെന്നും മ്യാന്‍ അതിര്‍ത്തിയില്‍ സ്ഥിതി ആശങ്ക ജനകമാണെന്നും കരസേന മേധാവി വ്യക്തമാക്കി.

ഇന്ത്യയുടെ അതിര്‍ത്തിയില്‍ നിലവിലുള്ള സുരക്ഷാ സാഹചര്യങ്ങളെ കുറിച്ച് ജനറല്‍ പാണ്ഡെ ഉള്‍ക്കാഴ്ചകള്‍ നല്‍കി. വടക്കന്‍ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍, പ്രത്യേകിച്ച് ലഡാക്കില്‍, നിലവില്‍ സുസ്ഥിരവും എന്നാല്‍ സെന്‍സിറ്റീവുമാണ്. ശക്തവും സന്തുലിതവുമായ സേനാ വിന്യാസത്തിലൂടെ ഇന്ത്യയുടെ പ്രവര്‍ത്തന തയ്യാറെടുപ്പ് ഉയര്‍ന്ന നിലയിലാണെന്ന് ജനറല്‍ പാണ്ഡെ ഉറപ്പുനല്‍കി.

ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച്, നിയന്ത്രണ രേഖയില്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ പാലിക്കുന്നതും ശക്തമായ ഡ്രോണ്‍ വിരുദ്ധ സംവിധാനം ഉപയോഗിച്ച് നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ തടയുന്നതില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ വിജയവും അദ്ദേഹം എടുത്തുപറഞ്ഞു. എന്നിരുന്നാലും കഴിഞ്ഞ 5-6 മാസങ്ങളില്‍ രജൗരിയിലെയും പൂഞ്ചിലെയും സ്ഥിതിഗതികളും തീവ്രവാദ പ്രവര്‍ത്തനങ്ങളും ഞങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്ന വിഷയമാണ്.

Share this Article

Leave a Comment