Newsperseconds.com

എം ടി വാസുദേവന്‍ നായരുടെ വിമര്‍ശനത്തില്‍ വിശദീകരണവുമായി എഴുത്തുകാരന്‍ എന്‍ ഇ സുധീര്‍

Capture

കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിന്റെ വേദിയില്‍ മുഖ്യമന്ത്രിക്കെതിരായി സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ വിമര്‍ശനത്തില്‍ വിശദീകരണവുമായി എഴുത്തുകാരന്‍ എന്‍ ഇ സുധീര്‍.

തന്റെ കാലത്തെ രാഷ്ട്രീയ യാഥാര്‍ഥ്യത്തെ അടയാളപ്പെടുത്തുകയാണ് എം ടി ചെയ്‌തെതെന്നും മറ്റാര് പറഞ്ഞാലും കേരളം ഇത്രയും ഗൗരവത്തോടെ ഏറ്റെടുക്കുമായിരുന്നില്ലെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ എന്‍ ഇ സുധീര്‍ വ്യക്തമാക്കി.

അതേ സമയം, പരിപാടിക്ക് ശേഷം രാഷ്ട്രീയ വിമര്‍ശനത്തെ കുറിച്ച് എംടിയുമായി സംസാരിച്ചതും സുധീര്‍ വെളിപ്പെടുത്തി. തന്റെ ലക്ഷ്യം വിമര്‍ശിക്കലായിരുന്നില്ല, യാഥാര്‍ഥ്യം പറയണമെന്ന് തോന്നി. അത് ആര്‍ക്കെങ്കിലും ആത്മവിമര്‍ശനത്തിന് വഴിയൊരുക്കിയാല്‍ അത്രയും നല്ലതെന്ന് എം ടി വ്യക്തമാക്കിയതായും എന്‍ ഇ സുധീര്‍ പോസറ്റിലൂടെ വ്യക്തമാക്കി.

Share this Article

Leave a Comment