താനെ: കേസില്‍ കുരുങ്ങി നയന്‍താരയുടെ അന്നപൂരണി. പുതുതായി റിലീസ് ചെയ്ത ചിത്രത്തിലെ ചില രംഗങ്ങള്‍ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെ ആരോപണത്തില്‍ നടി നയന്‍താര ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ പൊലീസ് കേസെടുത്തു.
നയാ നഗര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ചിത്രം ‘ലൗ ജിഹാദിനെയും’ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറഞ്ഞു. നെറ്റ്ഫ്‌ലിക്‌സില്‍ നിന്ന് സിനിമ നീക്കം ചെയ്തിരുന്നു.
ചിത്രത്തിലെ ചില രംഗങ്ങള്‍ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് രണ്ട് വലതുപക്ഷ സംഘടനകളുടെ പ്രവര്‍ത്തകര്‍ നടി നയന്‍താരയ്ക്കും സിനിമയുമായി ബന്ധപ്പെട്ട് മറ്റുള്ളവര്‍ക്കുമെതിരെ വെവ്വേറെ പരാതി നല്‍കിയിട്ടുണ്ടെന്ന് മുംബൈ പോലീസ് വ്യാഴാഴ്ച പറഞ്ഞിരുന്നു.