തിരുവനന്തപുരം: മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടി നടത്തിയ രാഷ്ട്രീയ വിമര്‍ശനത്തില്‍ പ്രതികരിച്ച് ഇടതു മുണി കണ്‍വീനര്‍ ഇപി ജയരാജന്. എംടി നടത്തിയ വിമര്‍ശനം കേന്ദ്രത്തിനെതിരെയാണെന്നും വളരെ പ്രായമുള്ള വലിയ സാഹിത്യകാരനെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും ഇപി പറഞ്ഞു.
മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടി വിമര്‍ശിക്കാനിടയില്ല. പ്രസംഗം കേട്ടപ്പോള്‍ പ്രശ്നം ഒന്നും തോന്നിയില്ല. വാക്കുകള്‍ വളച്ചൊടിച്ച് ഇടതുപക്ഷ വിരുദ്ധര്‍ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെും ഇപി വ്യക്തമാക്കി. കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനിടയില്‍ എംടി പറഞ്ഞ വാക്കുകളാണ് വിവാദത്തിലേക്ക് നയിക്കുന്നത്. എംടിയുടെ പരാമര്‍ശത്തെ തിരിച്ചു വിടുന്നവരുടെ ഉദ്ദേശം നടക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.