Newsperseconds.com

ചാറ്റ്ജിപിടി നിർമാതാവ് സാം ഓള്‍ട്ട്മാനും പുരുഷപങ്കാളിയും വിവാഹിതരായി; വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറൽ

Untitled Design (63)

ചാറ്റ്ജിപിടി നിർമ്മാതാവ് സാം ആള്‍ട്ട്മാൻ വിവാഹിതനായി. ദീർഘകാല സുഹൃത്തായ ഒലിവർ മുൽഹെറിനെയാണ് സാം ആൾട്ട്മാന്‍ വിവാഹം കഴിച്ചത്. ഹവായിയിലെ സമുദ്ര തീരത്ത് സംഘടിപ്പിച്ച സ്വകാര്യ ചടങ്ങിൽ ഇരുവരുടേയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

Untitled Design (64)

ഇരുവരും മോതിരം കൈമാറുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിലും പങ്കുവച്ചിട്ടുണ്ട്. 2023 സെപ്റ്റംബറിൽ ന്യൂയോർക്ക് മാഗസിന് നൽകിയ അഭിമുഖത്തിൽ ഇരുവരും ചേർന്ന് കുടുംബമായി ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞിരുന്നു.

ഓസ്‌ട്രേലിയൻ സോഫ്‌റ്റ്‌വെയർ എഞ്ചിനീയറാണ് ഒലിവർ മൾഹറിൻ. 2020 ഓഗസ്റ്റ് മുതൽ 2022 നവംബർ വരെ ഒലിവർ മെറ്റയിൽ ജോലി ചെയ്തിരുന്നു. ഓപ്പണ്‍എഐയുമായി പ്രവർത്തിച്ചുവരുന്ന സാം ആൾട്ട്മാനെ കഴിഞ്ഞ നവംബറിൽ കമ്പനിയിൽ നിന്ന് പുറത്താക്കുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്തത് വാർത്തകളിൽ നിറഞ്ഞിരുന്നു. 38കാരനായ സാം ആൾട്ട്മാന്റെ നേതൃത്വത്തിലാണ് ഓപ്പൺഎഐ ചാറ്റ്ജിപിടി എഐ ചാറ്റ്‌ബോട്ട് അവതരിപ്പിച്ചത്.

Untitled Design (65)

Share this Article

Leave a Comment