Newsperseconds.com

നരേന്ദ്ര മോദിയുടെ ഗുരുവായൂര്‍ സന്ദര്‍ശനം; 48 വിവാഹങ്ങളുടെ സമയത്തില്‍ മാറ്റം വരുത്തി; ആറിനും ഒന്‍പതിനും ഇടയില്‍ വിവാഹങ്ങള്‍ക്ക് അനുമതിയില്ല

Capture

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുവായൂര്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് ബുധനാഴ്ച ഗുരുവായൂരിലെ 48 വിവാഹങ്ങളുടെ സമയത്തില്‍ മാറ്റം വരുത്തി. ആറിനും ഒന്‍പതിനും ഇടയില്‍ വിവാഹങ്ങള്‍ക്ക് അനുമതിയില്ല. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ 17 ന് രാവിലെ മോദി ഗുരുവായൂരെത്തും. 8.10 ന് ക്ഷേത്രദര്‍ശനം, അരമണിക്കൂര്‍ ദര്‍ശനം കഴിഞ്ഞ് 8.45ന് വിവാഹച്ചടങ്ങില്‍ പങ്കെടുക്കും.

അതേ സമയം, കടുത്ത നിയന്ത്രണവും സുരക്ഷയുമാണ് ഗുരുവായൂരില്‍ അന്നേ ദിവസം ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിവാഹത്തിന് എത്തുന്നവരുടെ എണ്ണത്തിലും നിയന്ത്രണമുണ്ട്. 20 പേര്‍ക്ക് മാത്രമെ പ്രവേശനമുള്ളു. അതിനായി പ്രത്യേകം പാസ് എടുക്കണം.

Share this Article

Leave a Comment