Newsperseconds.com

‘എന്റെ രാഷ്ട്രീയ യാത്രയിലെ സുപ്രധാനമായ ഒരു അധ്യായത്തിന് ഇന്ന് സമാപനമായി’; മിലിന്ദ് ദേവ്‌റ കോണ്‍ഗ്രസ് വിട്ടു

Capture

മുന്‍ കേന്ദ്രമന്ത്രിയും മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മിലിന്ദ് ദേവ്റ കോണ്‍ഗ്രസ് വിട്ടു.
മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേന വിഭാഗവുമായി മിനിന്ദ് കൈകോര്‍ക്കുമെന്ന ഊഹാപോഹങ്ങള്‍ തള്ളിക്കളഞ്ഞിരുന്നെങ്കിലും തന്റെ 55 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ബന്ധം അപ്രതീക്ഷിതമായി അവസാനിപ്പിക്കുകയായിരുന്നു.

അതേ സമയം, മിലിന്ദ് ദേവ്റ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയില്‍ ചേരുമെന്ന് സൂചന.

‘ഞാന്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ചു, എന്റെ രാഷ്ട്രീയ യാത്രയിലെ സുപ്രധാനമായ ഒരു അധ്യായത്തിന് ഇന്ന് സമാപനമായി. പാര്‍ട്ടിയുമായുള്ള എന്റെ 55 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചുവെന്ന് അദ്ദേഹം എക്സില്‍ പറഞ്ഞു. വര്‍ഷങ്ങളായി അവര്‍ നല്‍കിയ അചഞ്ചലമായ പിന്തുണയ്ക്ക് എല്ലാ നേതാക്കളോടും സഹപ്രവര്‍ത്തകരോടും ഞാന്‍ നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this Article

Leave a Comment