തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാവിജയന്റെ എക്സാലോജികിനെതിരെയുള്ള കേന്ദ്ര അന്വേഷണത്തിനെതിരെ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് രംഗത്ത്. അന്വേഷണം രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും പിണറായി വിജയന്റെ മകളെന്ന നിലയിലാണ് അന്വേഷണമെന്നും അദ്ദേഹം വിമര്‍ശിച്ചു.
കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ അവസരവാദ നിലപാട് ആണ് എടുക്കുന്നത്. അന്വേഷണം നടക്കട്ടെ , കോണ്‍ഗ്രസിന്റെ ഇരട്ടനിലപാടിനെയാണ് ഇവിടെ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടിട്ടാണ് ഇങ്ങനെയൊരു നാടകമൊന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം, അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസ് കാണിച്ച നിലപാടിനെതിരെയും അദ്ദേഹം വിമര്‍ശിച്ചു.
വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതൃത്വം ഇപ്പോഴും ബിജെപി നിലപാടിനൊപ്പമാണ്. പാര്‍ട്ടിയില്‍ തന്നെ ഭിന്നതയാണെന്നും ഉറച്ച നിലപാടുകള്‍ കോണ്‍ഗ്രസിന് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.