Newsperseconds.com

സോണിയാ ഗാന്ധിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം; ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി നാരായണ സ്വാമിക്കെതിരെ കേസെടുത്തു

Capture

ഹൈദരാബാദ്: പാര്‍ട്ടി നേതാവ് സോണിയ ഗാന്ധിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി നാരായണ സ്വാമിക്കെതിരെ പോലീസ് കേസെടുത്തു. തെലങ്കാന കോണ്‍ഗ്രസ് നേതാവിന്റെ പരാതിയെ തുടര്‍ന്നാണ് കേസ്.

വൈ എസ് രാജശേഖര റെഡ്ഡിയുടെ മരണത്തില്‍ സോണിയാ ഗാന്ധിയെയും ടിഡിപി അധ്യക്ഷന്‍ എന്‍ ചന്ദ്രബാബു നായിഡുവിനെയും ബന്ധപ്പെടുത്തി സ്വാമി നടത്തിയ പരാമര്‍ശത്തിനെതിരെ തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സീനിയര്‍ വൈസ് പ്രസിഡന്റ് മല്ലു രവി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

സ്വാമി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്. ഐപിസി 505 പ്രകാരം നഗരത്തിലെ ബേഗംബസാര്‍ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Share this Article

Leave a Comment