ഇംഫാല്‍: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് രാഹുല്‍ഗാന്ധി. മണിപ്പൂരിലെ സംഘര്‍ഷാവസ്ഥ പ്രധാനമന്ത്രി മനസ്സിലാക്കുന്നില്ലെന്നും ഇതുവരെ അദ്ദേഹം സ്ഥലം സന്ദര്‍ശിച്ചില്ലെന്നും രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.
എന്നാല്‍ മണിപ്പൂരിന്റെ പ്രശ്നങ്ങല്‍ തനിക്ക് മനസ്സിലാവുമെന്നും അത് കൊണ്ട് തന്നെയാണ് ഞങ്ങളുടെ യാത്ര ഇവിടെ നിന്ന് ആരംഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ വേദന മോദിക്ക് പ്രശ്നമല്ല. എന്നാല്‍ മണിപ്പൂരിലെ വേദന താന്‍ മനസിലാക്കുവെന്ന് മണിപ്പൂര്‍ സന്ദര്‍ശനം ഓര്‍മിപ്പിച്ച് രാഹുല്‍ പറഞ്ഞു.
ഈ യാത്ര ഒരു പ്രത്യയശാസ്ത്ര യാത്രയാണെന്നും തിരഞ്ഞെടുപ്പ് യാത്രയല്ലെന്നും നരേന്ദ്ര മോദി സര്‍ക്കാരിന്റെ 10 വര്‍ഷത്തെ അന്യായ കാലത്തിനെതിരെ (അനീതിയുടെ കാലഘട്ടം) നടത്തുന്നതാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.