Newsperseconds.com

അറസ്റ്റിന് മുമ്പ് നോട്ടീസ് അയച്ചില്ല; കൊടുംകുറ്റവാളിയെ പോലെ അറസ്റ്റ് ചെയ്തു; പോലീസിന്റെ നടപടിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

Capture

തിരുവനന്തപുരം: നോട്ടീസ് പോലും അയക്കാതെ കൊടുംകുറ്റവാളിയെ അറസ്റ്റ് ചെയ്യുന്ന പോലെയുള്ള പോലീസ് നടപടി ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. സമരത്തിനിടെ ജയില്‍ സ്വാഭാവികമാണ് എന്നാല്‍ അറസ്റ്റ് ചെയ്യേണ്ട രീതി ഇതെല്ലെന്നും രാഹുല്‍ പറഞ്ഞു. ഇതു കൊണ്ടൊന്നും സമരം നിര്‍ത്തുമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ശബ്ദമുയര്‍ത്തുന്നവരെ ഇല്ലാതാക്കുക എന്നതാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നയം. തന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് വരെ തെറ്റായിട്ടാണ് സമര്‍പ്പിച്ചത്. രക്തസമ്മര്‍ദ്ദം 160 ഉണ്ടായിട്ടും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഫിറ്റ് എന്നാണ് രേഖപ്പെടുത്തിയത്. അതേ സമയം, മെഡിക്കല്‍ രേഖ വ്യാജമെന്ന ആരോപണം തെളിയിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ താന്‍ വെല്ലുവിളിക്കുകയാണ്. രേഖ വ്യാജമെന്ന് തെളിയിച്ചാല്‍ മാപ്പ് പറയാം. അല്ലെങ്കില്‍ എംവി ഗോവിന്ദന്‍ മാപ്പ് പറയുമോ എന്നും രാഹുല്‍ ചോദിച്ചു.

Share this Article

Leave a Comment