Newsperseconds.com

ഡീപ് ഫേക്ക് വീഡിയോയില്‍ അസ്വസ്ഥനായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍; പരസ്യചിത്രം നിര്‍മ്മിച്ച ഗെയിമിംഗ് കമ്പനിക്കെതിരെ കേസ്

Capture

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഡീപ് ഫേക്ക് വീഡിയോയില്‍ നടപടിയെടുത്ത് മുംബൈ സൈബര്‍ പോലീസ്. പരസ്യചിത്രം നിര്‍മ്മിച്ച ഗെയിമിംഗ് കമ്പനിക്കെതിരെ പ്രസക്തമായ വകുപ്പുകള്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സച്ചിന്‍ തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോക്കെതിരെ രംഗത്തെത്തിയത്. ഗെയിമിംഗ് കമ്പനി നിര്‍മിത ബുദ്ധിയിലുണ്ടായ വ്യാജ വീഡിയോ പങ്കുവച്ചായിരുന്നു സച്ചിന്റെ വെളിപ്പെടുത്തല്‍. തന്റെ മകള്‍ സാറ പലപ്പോഴും സ്‌കൈവാര്‍ഡ് ഏവിയേറ്റര്‍ ക്വസ്റ്റ് ഗെയിമിംഗ് ആപ്പില്‍ ഗെയിമുകള്‍ കളിക്കാറുണ്ടെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പറയുന്നത് വീഡിയോയില്‍ കാണാമന്നും അദ്ദേഹം പറഞ്ഞു.

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സച്ചിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് സൈബര്‍ പോലീസില്‍ വീഡിയോയെക്കുറിച്ച് പരാതിപ്പെട്ടു. ഹര്‍മ എന്ന ഉപയോക്താവ് ഫേസ്ബുക്കില്‍ വീഡിയോ ഷെയര്‍ ചെയ്തപ്പോഴാണ് താന്‍ വീഡിയോ കണ്ടതെന്ന് അദ്ദേഹം സൂചിപ്പിച്ചു. ശബ്ദവും ദൃശ്യങ്ങളും സച്ചിന്റേതിന് സമാനമായിരുന്നു. ഓണ്‍ലൈന്‍ ഗെയിംമിങ് കമ്പനിയുടെ പരസ്യ ചിത്രത്തിലാണ് സച്ചിന്റെതന്ന പേരില്‍ വീഡിയോ പ്രചരിച്ചത്.

മാധ്യമപ്രവര്‍ത്തകനായ വിക്രം സത്യയ്ക്ക് സച്ചിന്‍ നല്‍കിയ പഴയ അഭിമുഖത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ഓഡിയോ ആധികാരികമാക്കാന്‍ ഡീപ് ഫേക്ക് ടെക്നോളജി ഉപയോഗിച്ച് വീഡിയോയില്‍ സൂപ്പര്‍ഇമ്പോസ് ചെയ്തിരിക്കുന്നതായി തോന്നുന്നുവെന്നും ആപ്പില്‍ ഗെയിമുകള്‍ കളിച്ച് സാറ പ്രതിദിനം 1.8 ലക്ഷം നേടിയെന്ന് പരസ്യത്തില്‍ അവകാശപ്പെട്ടതായി അദ്ദേഹം പരാതിയില്‍ പറഞ്ഞു.

ഈ വീഡിയോകള്‍ വ്യാജമാണ്. സാങ്കേതികവിദ്യയുടെ വ്യാപകമായ ദുരുപയോഗം കാണുന്നത് അസ്വസ്ഥത ഉണ്ടാക്കുന്നു. ഇതുപോലുള്ള വീഡിയോകളും പരസ്യങ്ങളും ആപ്പുകളും വന്‍തോതില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുക. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ജാഗ്രത പാലിക്കുകയും പരാതികളില്‍ പ്രതികരിക്കുകയും വേണം. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയണമെന്നും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പറഞ്ഞു.

Share this Article

Leave a Comment