Newsperseconds.com

ഗുജറാത്തിലെ ബോട്ടപകടം; മരണം 16 ആയി; മരിച്ചവരില്‍ 14 സ്‌കൂള്‍ കുട്ടികളും 2 അധ്യാപകരും; തിരച്ചില്‍ തുടരുന്നു

Capture

ന്യൂഡല്‍ഹി: ഗുജറാത്തിലെ വഡോദരയിലെ ഹര്‍നി മൊത്‌നാഥ് തടാകത്തില്‍ ബോട്ട് മറിഞ്ഞ സംഭവത്തില്‍ മരണം 16 ആയി. 14 സ്‌കൂള്‍ കുട്ടികളും 2 അധ്യാപകരുമടക്കം 16 പേര്‍ മരിച്ചു. അതേസമയം ഇതുവരെ 10 കുട്ടികളെ രക്ഷപ്പെടുത്തി.

വിനോദയാത്രക്ക് എത്തിയ സംഘമാണ് അപകടത്തില്‍ പെട്ടത്. സംഭവസമയത്ത് ബോട്ടില്‍ ആകെ 27 കുട്ടികള്‍ ഉണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു. കാണാതായ വിദ്യാര്‍ത്ഥികള്‍ക്കായുള്ള തിരച്ചില്‍ നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയും (എന്‍ഡിആര്‍എഫും) അഗ്‌നിശമന സേനാംഗങ്ങളും മറ്റ് ഏജന്‍സികളോടൊപ്പം സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തര സഹായവും ചികിത്സയും ലഭ്യമാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Share this Article

Leave a Comment