Newsperseconds.com

വ്യവസായികള്‍, അഭിനേതാക്കള്‍, നയതന്ത്രജ്ഞര്‍; രാമക്ഷേത്ര പരിപാടിയുടെ അതിഥി പട്ടികയില്‍ ആരെല്ലാം?

Capture

അടുത്തയാഴ്ച നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടവരുടെ പട്ടികയില്‍ രാഷ്ട്രീയ, സിനിമ, വ്യവസായ രംഗത്തെ നിരവധി പ്രമുഖര്‍ എത്തും. മുകേഷ് അംബാനിയും കുടുംബവും അമിതാഭ് ബച്ചനും തുടങ്ങി പ്രമുഖരായ ആളുകളുടെ ലിസ്റ്റ് വളരെ വലുതാ തന്നെയാണ്.

ക്ഷണിക്കപ്പെട്ടവരുടെ നീണ്ട പട്ടികയില്‍ 8,000-ത്തോളം പേരുണ്ടെങ്കിലും, തിരഞ്ഞെടുത്ത ലിസ്റ്റില്‍ പ്രമുഖ രാഷ്ട്രീയക്കാര്‍, പ്രമുഖ വ്യവസായികള്‍, മുന്‍നിര സിനിമാ താരങ്ങള്‍, കായികതാരങ്ങള്‍, ഉദ്യോഗസ്ഥര്‍, നയതന്ത്രജ്ഞര്‍ എന്നിവരുള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ മാത്രം ഉള്‍പ്പെടുന്നു.

സിനിമാ മേഖലയില്‍ നിന്ന്, അജയ് ദേവ്ഗണ്‍, അക്ഷയ് കുമാര്‍, അല്ലു അര്‍ജുന്‍, മോഹന്‍ലാല്‍, അനുപം ഖേര്‍, ചിരഞ്ജീവി, പ്രഭാസ്, റിഷാബ് ഷെട്ടി, റന്ദീപ് ഹൂഡ, റണ്‍ബീര്‍, ആലിയ, കങ്കണ റണാവത്ത്, മാധുരി ദീക്ഷിത്, രജനീകാന്ത്, സണ്ണി ഡിയോള്‍, യാഷ്, ആയുഷ്മാന്‍ ഖുറന്ന, അനുപം ഖേര്‍ തുടങ്ങി നിരവധി ചലച്ചിത്ര താരങ്ങള്‍ക്ക് ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.

കൂടാതെ, സരോദ് സംഗീതജ്ഞന്‍ അംജദ് അലി, ഗാനരചയിതാവും കവിയുമായ മനോജ് മുന്‍താഷിര്‍, അദ്ദേഹത്തിന്റെ ഭാര്യ, ഗാനരചയിതാവും എഴുത്തുകാരനുമായ പ്രസൂണ്‍ ജോഷി, സംവിധായകരായ സഞ്ജയ് ബന്‍സാലി, ചന്ദ്രപ്രകാശ് ദ്വിവേദി എന്നിങ്ങനെ നീണ്ട നിര തന്നെയുണ്ട്.

വ്യവസായി മുകേഷ് അംബാനി, അമ്മ കോകിലാബെന്‍, ഭാര്യ നീത, മക്കളായ ആകാശ്, അനന്ത്, മരുമകള്‍ ശ്ലോക, മരുമകള്‍ രാധിക മര്‍ച്ചന്റ് എന്നിവരും പട്ടികയിലുണ്ട്. ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ കുമാര്‍ മംഗലം ബിര്‍ള, ഭാര്യ നിര്‍ജ, പിരാമല്‍ ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ അജയ് പിരമല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ആനന്ദ് മഹീന്ദ്ര, ഡിസിഎം ശ്രീറാമിന്റെ അജയ് ശ്രീറാം, ടിസിഎസ് സിഇഒ കെ കൃതിവാസന്‍ എന്നിവരും ക്ഷണിക്കപ്പെട്ട മറ്റ് പ്രമുഖ വ്യവസായികളാണ്.

ഡോ.റെഡ്ഡീസ് ഫാര്‍മസ്യൂട്ടിക്കല്‍സിലെ കെ സതീഷ് റെഡ്ഡി, സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് സിഇഒ പുനിത് ഗോയങ്ക, എല്‍ ആന്‍ഡ് ടി സിഇഒ എസ് എന്‍ സുബ്രഹ്മണ്യന്‍, ഭാര്യ ദിവിസ് ലബോറട്ടറീസിലെ ദുരളി ദിവി, ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ മേധാവി നവീന്‍ ജിന്‍ഡാല്‍, നരേഷ് ട്രെഹാന്‍ എന്നിവരാണ് മറ്റൊരു നിര.

മുന്‍ ലോക്സഭാ സ്പീക്കര്‍ മീരാ കുമാര്‍, ആസൂത്രണ കമ്മീഷന്‍ മുന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയ എന്നിവരും പട്ടികയിലുണ്ട്. ഇന്ത്യയുടെ ജി20 ഷെര്‍പ്പ അമിതാഭ് കാന്ത്, മുന്‍ നയതന്ത്രജ്ഞന്‍ അമര്‍ സിന്‍ഹ, മുന്‍ അറ്റോര്‍ണി ജനറല്‍മാരായ കെ കെ വേണുഗോപാല്‍, മുകുള്‍ റോത്തഗി, ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ മിതാലി രാജ് എന്നിവരും പട്ടികയില്‍ പരാമര്‍ശിക്കുന്നുണ്ട്.

Share this Article

Leave a Comment