കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ ഭാസുംരാഗനും മകനും ഉള്‍പ്പെടെ ആറ് പ്രതികള്‍ക്കെതിരെ ആദ്യഘട്ട കുറ്റപത്രം നല്‍കി ഇ.ഡി. ബാങ്കില്‍ മൂന്ന് കോടി 22 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് കുറ്റപത്രത്തില്‍ സമര്‍പ്പിച്ചിട്ടുള്ളത്. 7000 പേജ് ഉള്ള കുറ്റപത്രം കലൂരിലെ പ്രത്യേക കോടതിയിലാണ് സമര്‍പ്പിച്ചത്.
സിപിഐ നേതാവും ബാങ്കിന്റെ മുന്‍ പ്രസിഡന്റുമാണ് എന്‍ ഭാസുരാംഗന്‍. മകന്‍ അഖില്‍ ജിത്ത്, ഭാര്യ ,മകള്‍ ഉള്‍പ്പെടെ ആറ് പ്രതികള്‍ക്കെതിരെയാണ് ആദ്യഘട്ട കുറ്റപത്രം ഇഡി നല്‍കിയിരിക്കുന്നത്. കേസില്‍ എന്‍ ഭാസുരാംഗന്‍ ഒന്നാം പ്രതിയും മകന്‍ അഖില്‍ ജിത്ത് രണ്ടാം പ്രതിയുമാണ്.