Newsperseconds.com

വിഴിഞ്ഞത്തേക്കുള്ള രണ്ടാമത്തെ കപ്പലും പുറപ്പെട്ടു; ഷെൻ ഹുവ 29 അടുത്ത മാസം പകുതിയോടെ എത്തും

shinehuva-29

വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാമത്തെ കപ്പലും പുറപ്പെട്ടു. ഷെൻ ഹുവ 29 അടുത്ത മാസം 15ന് വിഴിഞ്ഞം തീരത്ത് എത്തും. നിലവിൽ തുറമുഖത്തെത്തിയ ഷൈൻ ഹുവ 15ൽ നിന്ന് അവസാനത്തെ ക്രെയിൻ ഇറക്കാനുള്ള ശ്രമം ഇന്നും തുടരും.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കണ്ടെയ്നർ നീക്കം ചെയ്യുന്നതിനായി ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനി എത്തും. നിലവിൽ മുന്ദ്ര തുറമുഖത്ത് അദാനി ഗ്രൂപ്പ് മെഡിറ്ററേനിയൻ ഷിപ്പിങ്ങ് കമ്പനി (എം എസ് സി)യുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.

ആഗോള ചരക്കു ഗതാഗതരംഗത്ത് വലിയ പങ്കുവഹിക്കുന്ന മെഡിറ്ററേനിയൻ ഷിപ്പിങ്ങ് കമ്പനിയുമായുള്ള അദാനി ഗ്രൂപ്പിന്റെ പ്രവർത്തനം തുറമുഖത്ത് വികസനത്തിന്റെ വികസനത്തിനും വിനോദ സഞ്ചാര രംഗത്തെ കുതിപ്പിനും സഹായകമാകും. ഇതുകൂടാതെ അന്താരാഷ്ട്രരംഗത്തെ പ്രമുഖ ഷിപ്പിങ് കമ്പനികളായ എവർഗ്രീൻ ലൈൻ, സിഎംഎസിജിഎം, ഒഒസിഎൽ തുടങ്ങിയ കമ്പനികൾ വിഴിഞ്ഞം തുറമുഖവുമായി ചേർന്ന് പ്രവർത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.

Share this Article

Leave a Comment