Newsperseconds.com

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വൈകിട്ട് അയോധ്യയിലെത്തും; വന്‍ സുരക്ഷ

Capture

ജനുവരി 22 ന് നടക്കുന്ന അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വൈകിട്ട് അയോധ്യയിലെത്തും. പ്രാണപ്രതിഷ്ഠാ ദിനത്തില്‍ സരയൂ സ്നാനത്തിന് ശേഷം 2 കിലോമീറ്റര്‍ നടന്ന് ആയിരിക്കും ക്ഷേത്രത്തിലെത്തുക.

തിങ്കളാഴ്ച രാവിലെയാണ് സരയൂനദിയില്‍ സ്‌നാനം ചെയ്യുക. തുടര്‍ന്നു ഹനുമാന്‍ഗഡി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ചടങ്ങുകള്‍ക്കു മുന്നോടിയായി ഹനുമാന്റെ ജന്മസ്ഥലമെന്നു വിശ്വസിക്കപ്പെടുന്ന കിഷ്‌കിന്ധയില്‍നിന്നുള്ള (കര്‍ണാടകയിലെ ഹംപി) രഥം അയോധ്യയിലെത്തി. നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. ഇന്നു മുതല്‍ വന്‍ സുരക്ഷയാണ് അയോധ്യയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Share this Article

Leave a Comment