ആലപ്പുഴ: കായംകുളത്ത് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കായംകുളം ചിറക്കടവത്തെ ബിജെപി പ്രാദേശിക നേതാവ് പി കെ സജിയാണ് ഭാര്യ ബിനു സജിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഇരുവരുടേയും ഏകമകന് കോയമ്പത്തുരില്‍ പഠിക്കുകയാണ്.
ഇന്നലെ രാത്രിയിലാണ് സംഭവം. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട സജിയുടെ ദേഹത്താകെ മുറിവേറ്റ പാടുകളുണ്ട്. വീട്ടിനുള്ളില്‍ സംഭവം നടന്നിട്ടും അയല്‍വാസികള്‍ ആരും തന്നെ അറിഞ്ഞിരുന്നില്ല. ഇന്ന് വൈകിട്ടോടെ ആണ് സംഭവം പുറംലോകം അറിയുന്നത്.