Newsperseconds.com

സ്ത്രീകള്‍ ഇറുകിയ വസ്ത്രം ധരിക്കരുത്;പുരുഷന്മാര്‍ ഷോര്‍ട്ട്‌സ് ഒഴിവാക്കണം;ജീവനക്കാര്‍ക്കുള്ള ഡ്രസ് കോഡ് നിയന്ത്രണങ്ങള്‍ വെളിപ്പെടുത്തി സൗദി ആരോഗ്യ മന്ത്രാലയം

Capture

റിയാദ്: സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള മെഡിക്കല്‍ സ്റ്റാഫിന്റെ ജോലിസ്ഥലങ്ങളിലെ ഡ്രസ് കോഡിന് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മന്ത്രാലയം ആവിഷ്‌കരിച്ച ചട്ടങ്ങള്‍ ജീവനക്കാരന്‍ മാന്യമായ രൂപഭാവത്തോടെയും പൊതു മര്യാദകള്‍ക്ക് നന്നായി യോജിച്ചും വസ്ത്രം ധരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു.

പൈജാമ, പുരുഷന്മാര്‍ക്കുള്ള ഷോര്‍ട്ട്‌സ്, അല്ലെങ്കില്‍ നിന്ദ്യമായ അര്‍ത്ഥങ്ങളോ ഡ്രോയിംഗുകളോ ഉള്ള അനുചിതമായ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കുക, വിചിത്രമായ ഹെയര്‍സ്‌റ്റൈലുകളില്‍ നിന്ന് വിട്ടുനില്‍ക്കുക, വ്യക്തിശുചിത്വത്തിലും അവര്‍ ശ്രദ്ധിക്കണമെന്നാണ് പുതിയ നിര്‍ദ്ദേശങ്ങള്‍.

കൂടാതെ, നിയന്ത്രണങ്ങള്‍ സ്ത്രീകള്‍ക്ക് അതാര്യമായ ശിരോവസ്ത്രം പാലിക്കാന്‍ ഊന്നല്‍ നല്‍കി. ഇറുകിയതോ തുറന്നതോ ചെറുതോ ആയ വസ്ത്രങ്ങള്‍ ധരിക്കരുത്. ചെയിനുകളോ മറ്റു ആഭരണങ്ങളോ ധരിക്കരുത്. അമിതമായ മേക്കപ്പ്, മാനിക്യൂര്‍, നഖങ്ങള്‍, പെര്‍ഫ്യൂമുകള്‍ എന്നിവ ഒഴിവാക്കണം. കോട്ട് വീതിയേറിയതും കാല്‍മുട്ട് വരെ നീളമുള്ളതുമായിരിക്കണമെന്നും പുതിയ നിര്‍ദ്ദേശം വ്യക്തമാക്കുന്നുണ്ട്. ജോലിസമയത്തുടനീളം ധരിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

Share this Article

Leave a Comment