ബെംഗളൂരു: അയോധ്യയില്‍ ശ്രീരാമന്റെ ഏക പ്രതിമ സ്ഥാപിക്കുന്നതിനെ ചോദ്യം ചെയ്ത് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ലക്ഷ്മണന്‍, സീത, ആഞ്ജനേയന്‍ എന്നിവരില്‍ നിന്ന് ശ്രീരാമനെ വേര്‍പെടുത്തി ബിജെപി അയോധ്യാ ക്ഷേത്രത്തില്‍ ഏക വിഗ്രഹം സ്ഥാപിച്ചുവെന്നാണ് സിദ്ധരാമയ്യ കുറ്റപ്പെടുത്തിയത്.
‘ലക്ഷ്മണനും സീതയും ആഞ്ജനേയനും ഇല്ലാതെ രാമന് പൂര്‍ണമാകില്ല, ബിജെപി രാമനെ വേര്‍പെടുത്തുകയാണ്, ഇത് ശരിയല്ല. ബിജെപി രാമനെ ആരാധിക്കുന്നില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.
അതേ സമയം, രാഷ്ട്രീയ കാരണങ്ങളാലാണ് താന്‍ ക്ഷേത്രം ഉദ്ഘാടനം ചെയ്യാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി രാമനെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനാലാണ് തിങ്കളാഴ്ച അവിടെ പോകാതിരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.