Newsperseconds.com

മദ്യലഹരിയിൽ ചെറുമകൻ വൃദ്ധയെ കൊലപ്പെടുത്തി

Untitled Design (92)

മദ്യലഹരിയിൽ ചെറുമകൻ വൃദ്ധയെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം. മരക്കമ്പികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 23 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

ജവഹർ താലൂക്കിലെ ഉംബർവാഡി ഗ്രാമത്തിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. ആനന്ദി തോഖ്രെ എന്ന എഴുപതുകാരിയാണ് കൊല്ലപ്പെട്ടത്. കൊച്ചുമകൻ ധർമ്മവീർ വാസെ (23) വീട്ടിൽ അത്താഴം കഴിക്കുകയായിരുന്നു. അതിനിടയിൽ മുത്തശ്ശി സ്വയം പിറുപിറുക്കുന്നതും പരാതി പറയുന്നതും ധർമ്മവീർ കേട്ടു. കുപിതനായ ചെറുമകൻ മരത്തടി കൊണ്ട് വൃദ്ധയെ അടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ ആനന്ദി മരിച്ചതായും പൊലീസ് പറയുന്നു. സംഭവം നടക്കുമ്പോൾ പ്രതി മദ്യലഹരിയിലായിരുന്നു. ഐപിസി സെക്ഷൻ 302 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Share this Article

Leave a Comment