Newsperseconds.com

സിഗ്‌നലിംഗ് തകരാര്‍ പരിഹരിക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് റെയില്‍വേയിലെ മൂന്ന് ജീവനക്കാര്‍ക്ക് ദാരുണാന്ത്യം

Capture

വെസ്റ്റേണ്‍ റെയില്‍വേയിലെ മൂന്ന് ജീവനക്കാര്‍ ട്രെയിന്‍ ഇടിച്ച് മരിച്ചു. സിഗ്‌നലിംഗ് തകരാര്‍ പരിഹരിക്കുന്നതിനിടെ പാല്‍ഘര്‍ ജില്ലയിലെ വസായ്ക്ക് സമീപമാണ് ട്രെയിന്‍ ഇടിച്ച് മരിച്ചത്. തിങ്കളാഴ്ച രാത്രി 8.55ന് വസായ് റോവയ്ക്ക് ഇടയിലാണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരം തകരാറിലായ ചില സിഗ്‌നലിംഗ് പോയിന്റ് പരിഹരിക്കാന്‍ പോയതായിരുന്നു മൂന്നു പേരും.

ഭയന്തറിലെ ചീഫ് സിഗ്‌നലിംഗ് ഇന്‍സ്‌പെക്ടര്‍, വാസു മിത്ര, ഇലക്ട്രിക്കല്‍ സിഗ്‌നലിംഗ് മെയിന്റനര്‍ സോമനാഥ് ഉത്തം ലംബുത്രെ, സഹായി സച്ചിന്‍ വാംഖഡെ എന്നിവരാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് പശ്ചിമ റെയില്‍വേ സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു.

 

Share this Article

Leave a Comment