Newsperseconds.com

എറണാകുളം മഹാരാജാസ് കോളേജ് നാളെ തുറക്കും; ആറു മണിക്ക് ശേഷം കോളേജില്‍ നില്‍ക്കരുത്; ഇനി മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

Capture

വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചു പൂട്ടിയ എറണാകുളം മഹാരാജാസ് കോളേജ് നാളെ തുറക്കും. വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം അറിയിച്ചത്. കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പാടാക്കി കൊണ്ടാണ് കോളേജ് തുറക്കുക. കാമ്പസില്‍ അഞ്ച് സെക്യൂരിറ്റ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായി.

വൈകിട്ട് ആറുമണിക്ക് ശേഷം ക്യാമ്പസ് വിടുക, ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കുക, സുരക്ഷാ ജീവനക്കാരുടെ എണ്ണം കൂട്ടുക എന്നിവയടക്കമുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കാനും യോഗത്തില്‍ തീരുമാനമായി. കോളേജ് ഉടന്‍ തുറക്കണമെന്ന് ഇന്നലെ നടന്ന പിടിഎ യോഗം തീരുമാനിച്ചിരുന്നു. ആറു മണിക്ക് ശേഷം കാമ്പസിനകത്ത് പുറത്തുനിന്നുള്ളവര്‍ എത്തുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ഒരുങ്ങുന്നത്.

Share this Article

Leave a Comment