Newsperseconds.com

ആശുപത്രി കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഹെഡ് നഴ്സ് മരിച്ചു

Untitled Design (5)

തിരൂർ ജില്ലാ ആശുപത്രിയിലെ കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഹെഡ് നഴ്സ് മരിച്ചു. തൃശൂർ ചാലക്കുടി ചെട്ടിക്കുളം സ്വദേശി തറയിൽ മിനിയാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അന്ത്യം.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഓങ്കോളജി കെട്ടിടത്തിനുള്ളിലെ സൗകര്യങ്ങൾ പരിശോധിക്കാൻ കെട്ടിടത്തിലെത്തിയതായിരുന്നു മിനി. പരിശോധിക്കുന്നതിനിടയിൽ ഗ്രൗണ്ട് ഫ്ലോറിൽ നിന്ന് തറയിലെ അണ്ടർ ഗ്രൗണ്ടിലേക്ക് കാൽ തെന്നി വീഴുകയായിരുന്നു. പത്തടി താഴ്ചയിലേക്കാണ് വീണ് ​ഗുരുതരമായി പരിക്കേറ്റ മിനിയെ സഹപ്രവർത്തകർ കോട്ടക്കൽ മിംസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Share this Article

Leave a Comment