ഉക്രെയ്‌നിന്റെ അതിര്‍ത്തിക്കടുത്തുള്ള ബെല്‍ഗൊറോഡ് മേഖലയില്‍ റഷ്യന്‍ സൈനിക വിമാനം തകര്‍ന്ന് വീണ് 65 പേര്‍ കൊല്ലപ്പെട്ടു. 65 ഉക്രേനിയന്‍ യുദ്ധത്തടവുകാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അവരെ റഷ്യന്‍ സൈനികര്‍ക്ക് കൈമാറുന്നതിനായി മേഖലയിലേക്ക് മാറ്റുകയായിരുന്നു.
വിമാനത്തില്‍ ആറ് ജീവനക്കാരും മറ്റ് മൂന്ന് വ്യക്തികളും ഉണ്ടായിരുന്നുവെന്ന് മന്ത്രാലയം അറിയിച്ചു. റഷ്യയുടെ ഐ എല്‍ 76 മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ട് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഉക്രേനിയന്‍ മിലിട്ടറി ഇന്റലിജന്‍സ് ഏജന്‍സിയും ഉക്രേനിയന്‍ എയര്‍ഫോഴ്സും തങ്ങള്‍ക്ക് ഉടന്‍ ഒന്നും പ്രതികരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു.