Newsperseconds.com

‘മലൈക്കോട്ടൈ വാലിബൻ’കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനം തുടങ്ങി; മലയാളം ഉൾപ്പെടെ നാലു ഭാഷകളിലാണ് റിലീസ്

Untitled Design (17)

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന മോഹൻലാൽ ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനം തുടങ്ങി. 6:30നാണ് ആദ്യ ഷോ ആരംഭിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരി മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ ചിത്രം മാസോ ക്ലാസോ ചിത്രം എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

രാവിലെ 6 :30 ന് തുടങ്ങി രാത്രി 11:59 വരെ 27 ഷോകൾ വരെയുള്ള തീയേറ്ററുകൾ കേരളത്തിലുണ്ട്. മലയാളം ഉൾപ്പെടെ നാലു ഭാഷകളിലാണ് മലെെക്കോട്ടെ വാലിബൻ പ്രേഷകരിലേക്ക് എത്തുന്നത്. ഫാന്റസി ത്രില്ലറിൽ കഥപറയുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് പിഎസ് റഫീഖ് ആണ്. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങുന്ന സിനിമയെ ആർ എഫ് ടി ഫിലിംസ് ആണ് യൂറോപ്പിലും യുകെയിലും പ്രദർശനത്തിന് എത്തിക്കുന്നത്. 35 ഓളം വരുന്ന യൂറോപ്യൻ രാജ്യങ്ങളിലാണ് മലൈക്കോട്ടേ വാലിബൻ റിലീസ് ചെയ്യുന്നത്.

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓവർസീസ് റിലീസായാണ് സിനിമ എത്തുന്നത്. 175 പരം തിയേറ്ററുകളിലാണ് മലൈക്കോട്ടേ വാലിബൻ യുകെയിൽ റിലീസിന് എത്തുന്നത്.

 

Share this Article

Leave a Comment