Newsperseconds.com

ഗോവയില്‍ മധുവിധു വാഗ്ദാനം ചെയ്തു; കൊണ്ടുപോയത് അയോധ്യയിലേക്ക്; ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം തേടി യുവതി

Capture

ഗോവയില്‍ ഹണിമൂണ്‍ വാഗ്ദാനം ചെയ്തെങ്കിലും പകരം അയോധ്യയിലേക്കും വാരണാസിയിലേക്കും കൊണ്ടുപോയി എന്നാരോപിച്ച് ഭോപ്പാല്‍ യുവതി ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം തേടി. ഗോവയിലേക്കാണെന്നായിരുന്നു ഭാര്യയോട് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ സര്‍പ്രൈസ് ആയിട്ടാണ് ഭാര്യയെ അയോധ്യയിലേക്ക് കൊണ്ടു പോയത്. തുടര്‍ന്ന് ഭാര്യ വിവാഹമോചനം തേടുകയായിരുന്നു.

തന്റെ ഭര്‍ത്താവ് ഐടി മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്നും നല്ല വരുമാനമുണ്ടെന്നും വിവാഹമോചന ഹര്‍ജിയില്‍ യുവതി അവകാശപ്പെട്ടു. എന്നാല്‍ മാതാപിതാക്കളെ നോക്കണമെന്ന് പറഞ്ഞ് ഭര്‍ത്താവ് ഹണിമൂണിന് വിദേശത്തേക്ക് പോകാന്‍ വിസമ്മതിച്ചതായി യുവതി പറയുന്നു. പകരം ഇന്ത്യയിലെ ഒരു സ്ഥലം സന്ദര്‍ശിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ഗോവയിലേക്കും ദക്ഷിണേന്ത്യയിലേക്കും ഒരു യാത്രയ്ക്ക് ഭാര്യ സമ്മതിച്ചു. പിന്നീട് ഭാര്യയുടെ സമ്മതം കൂടാതെ ഭര്‍ത്താവ് അയോധ്യയിലേക്കും വാരാണസിയിലേക്കും വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുമ്പ് ആ നഗരം സന്ദര്‍ശിക്കാന്‍ തന്റെ അമ്മ ആഗ്രഹിച്ചതിനാല്‍ അവര്‍ അയോധ്യയിലേക്ക് പോകുകയാണെന്ന കാര്യം യാത്രയ്ക്ക് ഒരു ദിവസം മുമ്പാണ് ഭര്‍ത്താവ് അറിയിച്ചത്. തന്റെ ആഗ്രഹത്തെ മാനിച്ചില്ലെന്നും പറഞ്ഞ വാക്ക് പാലിക്കാത്തതിനാലാണ് വിവാഹമോചനം തേടിയതെന്നും യുവതി പറഞ്ഞു.

Share this Article

Leave a Comment