ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചാരണത്തിന് വെര്‍ച്യുല്‍ സാന്നിധ്യത്തില്‍ തുടക്കമിട്ട് ബിജെപി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പ്രചാരണത്തിന് തുടക്കമിട്ടു. അയോധ്യ പ്രതിഷ്ഠയും ജി20 യുടെ ദൃശ്യങ്ങളും ചന്ദ്രയാന്‍ ദൗത്യവും വിഡിയോയില്‍ നിറഞ്ഞു നിന്നു.
കുടുംബാധിപത്യ പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ തങ്ങളുടെ വോട്ടുകളുടെ ശക്തി ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുവ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു. ബിജെപിയുടെ പ്രകടന പത്രികയ്ക്ക് യുവാക്കള്‍ നിര്‍ദേശം നല്‍കണമെന്നും മോദി വ്യക്തമാക്കി
നമോ നവമത സമ്മേളനത്തിനിടെ പുതുതായി രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ച പ്രധാനമന്ത്രി മോദി പ്രതിപക്ഷ പാര്‍ട്ടികളെ രൂക്ഷമായി വിമര്‍ശിച്ചു. വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ നിങ്ങള്‍ ഇപ്പോള്‍ ജനാധിപത്യ സംവിധാനത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 2047ഓടെ വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ അവര്‍ വഹിക്കുന്ന ഉത്തരവാദിത്തവും മോദി എടുത്തുപറഞ്ഞു.
സുസ്ഥിരവും പൂര്‍ണ്ണഭൂരിപക്ഷവുമായ ഒരു സര്‍ക്കാര്‍ രാജ്യത്തിന് കാര്യമായ തീരുമാനങ്ങള്‍ എടുക്കാന്‍ അത്യന്താപേക്ഷിതമാണെന്ന് ചൂണ്ടിക്കാട്ടി, ഓരോ വ്യക്തിഗത വോട്ടിന്റെയും കാര്യമായ സ്വാധീനം പ്രധാനമന്ത്രി കൂടുതല്‍ അടിവരയിട്ടു.