Newsperseconds.com

തിരുവനന്തപുരത്ത് മാതാവിനെ മകൻ കെട്ടിയിട്ട് തീകൊളുത്തി കൊന്നു

Untitled Design (36)

തിരുവനന്തപുരത്ത് മാതാവിനെ മകൻ തീകൊളുത്തി കൊന്നു. വെള്ളറട ആനപ്പാറയിലാണ് സംഭവം. 62 കാരിയായ മാതാവിനെ മകൻ കെട്ടിയിട്ട് കത്തിച്ച നിലയിലാണ് കണ്ടെത്തിയത്. നളിനി ആണ് മരണപ്പെട്ടത്. മകൻ മോസസ് ബിപി (36)നെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തു.

വീട്ടിൽ അമ്മയും മകനുമാണ് താമസിച്ചു വന്നിരുന്നത്. ഇളയ മകനായ ജെയിൻ ജോക്കബ് അമ്മക്ക് ആഹാരവുമായി വീട്ടിലെത്തിയപ്പോഴാണ് അമ്മ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കാലിൽ തുണി ഉപയോഗിച്ചുകെട്ടിയ നിലയിലാണ് കണ്ടത്. കാല് ഒഴികെയുള്ള ബാക്കി ഭാഗങ്ങൾ കത്തികരിഞ്ഞ നിലയിലായിരുന്നു. ഭർത്താവ് പൊന്നുമണി പത്ത് വർഷങ്ങൾക്കു മുമ്പ് മരണപ്പെട്ടിരുന്നു.

Share this Article

Leave a Comment